‘ഇതാരാ ബ്രേക്കിന്റെ അടുത്ത് ആക്സിലറേറ്റർ വെച്ചത്’ ! ലംബോർഗിനി തടാകത്തിൽ..

സിഡ്നി: ബ്രേക്കും ആക്സിലറേറ്ററും തമ്മില്‍ മാറിപ്പോയി, ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്. ഓസ്ട്രേലിയയിലാണ് സംഭവം. സുഹൃത്തിനെ കൊണ്ടുവിട്ടതിനുശേഷം മുപ്പത്തിയൊന്നുകാരനായ കാറുടമ പാര്‍ക്ക് ചെയ്യുന്നതിനായി കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അഗ്നിശമന സേനയുടെ മൂന്ന് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ഒരു കോടിയോളം വില വരുന്ന ലംബോര്‍ഗിനി തടാകത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. കാറുടമ നിസാര പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു.

Top