വിപണിയില്‍ മികച്ച പ്രതികരണവുമായി ലംബോര്‍ഗിനിയുടെ ഉറുസ്

ഢംബര കാര്‍ വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ലംബോര്‍ഗിനി. കഴിഞ്ഞ ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വിയായ ഉറുസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഉറുസിന്റെ 50 യൂണിറ്റ് വില്‍പ്പന പിന്നിട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു കോടി രൂപയ്ക്ക് മുകളിലാണ് വാഹനത്തിന്റെ ഷോറും വില.

‘സൂപ്പര്‍ എസ്.യു.വി’ എന്ന വിശേഷണവുമായാണ് രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസ് വിപണി കീഴക്കിയത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് വാഹനത്തിന് ഈ വിശേഷണം നേടി കൊടുത്തത്. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന സവിശേഷതയുമുള്ള വാഹനം കൂടിയാണ് ഉറുസ്.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്.യു.വി.

Top