കരുത്തുറ്റ എഞ്ചിനില്‍ ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബോ ചാര്‍ജ് വാഹനം യൂറസ്

രുത്തുറ്റ എഞ്ചിനില്‍ ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബോ ചാര്‍ജ് വാഹനം യൂറസ് പുറത്തിറങ്ങുമെന്ന് ലംബോര്‍ഗിനി സിഇഒ സ്റ്റെഫാനോ ഡൊമനിക്കലി.

ഈ വര്‍ഷം ഡിസംബര്‍ 4ന് യൂറസ് മാതൃരാജ്യമായ ഇറ്റലിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് സാധ്യത. പിന്നീട് 2018 ജെനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാകും ആഗോളതലത്തില്‍ വിപണനം ആരംഭിക്കുക.

യൂറസിലെ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V8 എഞ്ചിന്‍ 650 എച്ച്പി കരുത്തേകുമെന്ന് സ്റ്റെഫാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആദ്യ വര്‍ഷം ആയിരം യൂണിറ്റും തൊട്ടടുത്ത വര്‍ഷം 35000 യൂണിറ്റ് യൂറസും നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതുതലമുറ ഔഡി Q7, ബെന്റലി ബെന്റെയ്ഗ മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ടര്‍ബോ ചാര്‍ജ്ഡ് യൂറസിന്റെ നിര്‍മാണം.

Top