ഹൈബ്രിഡ് കണ്‍വേര്‍ട്ടിബിള്‍ സൂപ്പര്‍കാറായ സിയാന്‍ റോഡ്സ്റ്ററിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ദ്യ ഹൈബ്രിഡ് കണ്‍വേര്‍ട്ടിബിള്‍ സൂപ്പര്‍കാറായ സിയാന്‍ റോഡ്സ്റ്ററിനെ ഇറ്റലിയിലെ വിപണിയില്‍ എത്തിച്ച് ലംബോര്‍ഗിനി. എയര്‍ ഇന്‍ലെറ്റുകളും ലംബോര്‍ഗിനിയുടെ ഐതിഹാസിക വൈ ആകൃതിയിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ മുന്‍വശത്തെ താഴത്തെ ഭാഗത്ത് ഒരു കാര്‍ബണ്‍ ഫൈബര്‍ സ്പ്ലിറ്ററും സമന്വയിപ്പിക്കുന്നു.

പിന്‍ഭാഗത്തും ടൈല്‍ലൈറ്റുകള്‍ വൈ- ആകൃതിയിലുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് വിന്യസിക്കുകയും വലിയ കാര്‍ബണ്‍ ഫൈബര്‍ വിംഗിലൂടെ എഞ്ചിന്‍ കാണുകയും ചെയ്യാം. വാഹനത്തിന്റെ കോക്ക്പിറ്റും സിയാന്‍ കൂപ്പേയില്‍ മുമ്പ് കണ്ടതിന് സമാനമാണ്, അതില്‍ ഡിജിറ്റല്‍ കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലംബോര്‍ഗിനി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പ്രദര്‍ശിപ്പിക്കുന്ന റാക്ക്ഡ് സെന്‍ട്രല്‍ കണ്‍സോളില്‍ സംയോജിപ്പിച്ച ടച്ച്‌സ്‌ക്രീനും ഉള്‍പ്പെടുന്നു.

3D പ്രിന്റുചെയ്തതാണ് എയര്‍ വെന്റുകള്‍, ഇത് ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. SVJ സോര്‍സ്ഡ് 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ V12 എഞ്ചിനും 48V ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ചുള്ള ലംബോര്‍ഗിനിയുടെ ആദ്യ ഹൈബ്രിഡ് കാറാണിത്.

ഇലക്ടിക് മോട്ടോര്‍ 33 bhp അധിക കരുത്ത് ഉള്‍പ്പടെ 8500 rpm-ല്‍ 808 bhp വരെ മൊത്തം കരുത്ത് ഉത്പാദിപ്പിക്കുന്നു. 2.8 സെക്കന്‍ഡിനുള്ളില്‍ മൂന്ന് അക്ക വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ പരമാവധി വേഗത വാഹനത്തിന് കൈവരിക്കാം.

Top