ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ ഒക്ടോബര്‍ 10ന് ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ ഒക്ടോബര്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹുറാകാന്‍ ഇവോ കൂപ്പെയുടെ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇവോ സ്പൈഡര്‍. സ്റ്റാന്റേര്‍ഡ് ഹുറാകാന്‍ ഇവോ കൂപ്പെയ്ക്ക് 3.73 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഇവോ സ്പൈഡറിന്.

640 എച്ച്പി മാസീവ് പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന ഇവോ സ്പൈഡറിന് കരുത്തേകുന്നത് 5.2 ലിറ്റര്‍ വി10 എന്‍ജിനാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററെത്താന്‍ ഇവോ സ്പൈഡറിന് 3.1 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ഇവോ സ്പൈഡറിന്റെ വേഗത.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കാന്‍ സാധിക്കും. 120 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം.

Top