ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍

ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് (rwd) ഇന്ത്യന്‍ വിപണിയില്‍ എത്തി. വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 3.22 കോടി രൂപയാണ്. 5.2 ലിറ്റര്‍ വി 10 എന്‍ജിന്‍ ആണ് വാഹനത്തിന്റ ഹൃദയം.

പുതിയ വാഹനത്തിന്റെ എന്‍ജിന്‍ ഔട്പുട്ടില്‍ വ്യത്യാസമുണ്ടെന്നാണ് സൂചന. 8,000 ആര്‍പിഎമ്മില്‍ 610 എച്ച്പി പവറും 6,500 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കുമായിരിക്കും ഈ വി10 എന്‍ജിന്‍ ഹുറാക്കന്‍ ഇവോ rwd സൃഷ്ടിക്കുന്നത്.

325 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഹുറാക്കന്‍ ഇവോ rwdയ്ക്ക് 3.3 സെക്കന്റ് മാത്രം മതി 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Top