ലംബോര്‍ഗിനിയുടെ എസ്പാഡ, ഇസ്ലെരോ മോഡലുകള്‍ 50ാം വര്‍ഷത്തിലേക്ക്

lamborghini

ലംബോര്‍ഗിനിയുടെ എസ്പാഡ, ഇസ്ലെരോ മോഡലുകള്‍ ഇറങ്ങിയിട്ട് 50 വര്‍ഷം തികയുന്നു. രണ്ട് മോഡലുകളുടെയും വാര്‍ഷിക ടൂര്‍ യാത്ര സെപ്തംബര്‍ 7 ന് ആരംഭിക്കും. ഇറ്റലിയിലാണ് കമ്പനി എസ്പാഡ, ഇസ്ലെരോ മോഡലുകളുടെ ടൂര്‍ യാത്ര സംഘടിപ്പിക്കുന്നത്. 7 ന് ആരംഭിക്കുന്ന യാത്ര 10 ന് അവസാനിക്കും.

ലംബോര്‍ഗിനി എസ്പാഡ

ലംബോര്‍ഗിനിയുടെ ആദ്യ നാല് സീറ്റ് ഉള്ള കാറാണ് എസ്പാഡ. മാര്‍സെല്ലോ ഗാന്ധിനി രൂപകല്‍പ്പന ചെയ്ത വാഹനം 1968 ലാണ് പുറത്തിറങ്ങുന്നത്. വാഹനം ഇറങ്ങി 10 വര്‍ഷം തികഞ്ഞപ്പോള്‍ 1,226 യൂണിറ്റ് എസ്പാഡ മോഡലുകളാണ് വിറ്റു പോയിട്ടുള്ളത്.

lamb-espada_720x540

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണ് എസ്പാഡയുടേത്. 4.0 ലിറ്റര്‍ V 12 എഞ്ചിന്‍, 300 PS മുതല്‍ 350 PS പവര്‍ എന്നിവയായിരുന്നു പ്രത്യേകതകള്‍.

ലംബോര്‍ഗിനി ഇസ്ലെരോ

ലംബോര്‍ഗിനിയുടെ രണ്ട് സീറ്റ് വാഹനമാണ് ഇസ്ലെരോ. 1986 ലാണ് കമ്പനി ഇസ്ലെരോ മോഡലും പുറത്തിറക്കുന്നത്. എന്നാല്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനു ശേഷം കമ്പനി ഇസ്ലൊരോയുടെ നിര്‍മാണം നിര്‍ത്തി. ആകെ 225 യൂണിറ്റാണ് ഈ മോഡലില്‍ നിര്‍മിച്ചിട്ടുള്ളത്.

lamb-islero-2_720x540

മാരിയോ മരാസിയാണ് ഇസ്ലെരോ രൂപകല്‍പ്പന് ചെയ്തത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 330 PS പവര്‍ എന്നിവയാണ് പ്രത്യേകതകള്‍.

Top