lamborghini – car

തകര്‍പ്പന്‍ പ്രകടനത്തോടെ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി 2015 അവിസ്മരണീയമാക്കി.

ആഗോളതലത്തില്‍ 3,245 ആഡംബര സ്‌പോര്‍ട്‌സ് കാര്‍ വിറ്റാണു ലംബോര്‍ഗിനി പുതിയ ചരിത്രം രചിച്ചത്. നിലവിലുള്ള മോഡലുകളായ ‘ഹുറാകാന്‍’, ‘അവന്റെഡോര്‍’ വില്‍പ്പന വഴി 94.9 കോടി ഡോളര്‍(ഏകദേശം 6386.15 കോടി രൂപ) ആണു ലംബോര്‍ഗ്‌നി നേടിയ വരുമാനം; 2014ലെ വിറ്റുവരവിനെ അപേക്ഷിച്ച് 39% അധികമാണിത്.

കഴിഞ്ഞ ജനുവരി ഡിസംബര്‍ കാലത്ത് 2,242 ‘ഹുറാകാന്‍’ ആണു ലംബോര്‍ഗിനി വിറ്റത്. 2014ല്‍ വിപണിയിലുണ്ടായിരുന്ന ‘ഗയാഡോ’ 18 മാസത്തിനിടെ കൈവരിച്ച വില്‍പ്പനയെ അപേക്ഷിച്ച് 70 ശതമാനത്തോളം അധികമാണിത്. നാലു വര്‍ഷമായി വിപണിയിലുള്ള ‘അവന്റെഡോര്‍’ 1,003 യൂണിറ്റാണു ലംബോര്‍ഗ്‌നി 2015ല്‍ വിറ്റത്.

തുടര്‍ച്ചായ അഞ്ചാം വര്‍ഷവും വളര്‍ച്ച നേടാനായതും റെക്കോഡ് പ്രകടനം കാഴ്ചവയ്ക്കാനായതും മികച്ച നേട്ടമാണെന്നു ലംബോര്‍ഗിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ അിപ്രായപ്പെട്ടു.

ആഗോള ആഡംബര കാര്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കാന്‍ സഹായിക്കുന്ന ഇടത്തരം, ദീര്‍ഘകാല നയങ്ങളാണു കമ്പനി പിന്തുടരുന്നത്. കമ്പനിയുടെ ആദ്യ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ 2018ല്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Top