ലാംബ്ഡ വകഭേദം; ഡെല്‍റ്റയെക്കാള്‍ അപകടകാരിയെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പല വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയായ വകഭേദമാണ് ലാംബ്ഡയെന്ന് വകഭേദമെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലാംബ്ഡക്ക് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരണസാധ്യത കൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുപ്പതിലധികം രാജ്യങ്ങളിലാണ് ലാംബ്ഡ ഇതിനോടകം സ്ഥിരീകരിച്ചത്. പെറുവിലാണ് ലാംബ്ഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വിനാശകാരിയാണ് ലാംബ്ഡ വകഭേദമെന്ന് യു.കെ ആരോഗ്യമന്ത്രാലയവും കണ്ടെത്തിയിരുന്നു. യു.കെയില്‍ ഇതുവരെ ആറുപേര്‍ക്കാണ് ലാംബ്ഡ റിപ്പോര്‍ട്ട് ചെയ്തത്. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളും ലാംബ്ഡ വകഭേദമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംബ്ഡ റിപ്പോര്‍ട്ട് ചെയ്‌തെന്ന് പി.എ.എച്ച്.ഒ റീജ്യനല്‍ അഡൈ്വസര്‍ ജെയ്‌റോ മെന്‍ഡസ് പറഞ്ഞു. എന്നാല്‍ ലാംബ്ഡ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി തുടരുന്നതിനിടെയാണ് ലാംബ്ഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആദ്യതരംഗത്തില്‍ ഉണ്ടായിരുന്ന ‘ആല്‍ഫ’ വകഭേദത്തെക്കാള്‍ 60 ശതമാനം കൂടുതലായിരുന്നു ‘ഡെല്‍റ്റ’ വകഭേദത്തിന്റെ രോഗവ്യാപനസാധ്യത. അതിനെക്കള്‍ കൂടുതലായിരുന്നു ‘ഡെല്‍റ്റ പ്ലസ്’ല്‍ ഉണ്ടായിരുന്നത്. ഇതിലും കൂടുതലാണ് ‘ലാംബ്ഡ’യിലുള്ളത്. അതുപോലെ തന്നെ രോഗം പിടിപെട്ടവരില്‍ തന്നെ വീണ്ടും രോഗം എത്താനും, വാക്‌സിനെ തോല്‍പിച്ചുകൊണ്ട് മനുഷ്യശരീരത്തില്‍ കയറിപ്പറ്റാനും, രോഗതീവ്രത വര്‍ധിപ്പാനും, മരണനിരക്ക് വര്‍ധിപ്പിക്കാനുമെല്ലാം ‘ലാംബ്ഡ’ കാരണമാകുന്നു.

Top