ലാലുപ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരം, അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

Lalu Prasad

ൽഹി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ റിംസില്‍ നിന്നാണ് ലാലുവിനെ എയിംസിലേക്ക് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി.

അസുഖങ്ങള്‍ക്ക് പുറമേ കടുത്ത അണുബാധയും ലാലുവിനെ ബാധിച്ചതായാണ് വിവരം.ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിന്റെ കുടുംബാംഗങ്ങളെ പൊലീസ് ആരോഗ്യ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.

Top