ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

lalu-prasad-yadav

ന്യൂഡല്‍ഹി; കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് ആധ്യക്ഷനായ ബഞ്ചാണ് തള്ളിയത്.

ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്ന ലാലുവിന് ഇരുപത്തിനാലു മാസത്തെ ശിക്ഷ അനുഭവിച്ചത് ഒരു കണക്കായി പരിഗണിച്ച് ജാമ്യം അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദിന് ജാമ്യം അനുവദിക്കുന്നതിലൂടെ ജാമ്യം ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് സിബിഐയുടെ വാദം.

ഇതിനു പുറമേ ജയില്‍ ശിക്ഷയ്ക്കു വിധിച്ചിരിക്കുന്ന ലാലുപ്രസാദ് യാദവ് കഴിഞ്ഞ എട്ടുമാസമായി ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

Top