ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

എയിംസില്‍ ചികിത്സ തേടുമ്പോള്‍ത്തന്നെ ലാലുവിന്റെ വിഷാദ രോഗം സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍കഴിയുന്ന ലാലുപ്രസാദിനെ ബുധനാഴ്ച വൈകുന്നേരം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഒരു ദിവസം 1000 രൂപയാണ് ഇവിടെ ലാലു താമസത്തിനു വാടക നല്‍കുന്നത്.

ജയില്‍ സൂപ്രണ്ടില്‍നിന്ന് അനുമതി തേടിയശേഷമാണ് ലാലുവിനെ വാര്‍ഡിലേക്കു മാറ്റിയതെന്നു ശ്രീവാസ്തവ പറഞ്ഞു. ഇതിനിടെ അഴിമതിക്കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന ലാലുവിന്റെ ആരോഗ്യം ക്ഷയിക്കുന്നതായും അദ്ദേഹത്തിന്റെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും തമ്മില്‍ അധികാര പിടിവലി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Top