‘ഇന്ത്യ’ മുന്നണി കൺവീനർ; മുംബൈ നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ലാലു പ്രസാദ് യാദവ്

പട്ന : ‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുന്നണിയുടെ ഭാവി പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കും. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണിയിൽ ധാരണ ആവശ്യമാണെന്നു ലാലു പറഞ്ഞു. മുംബൈയിൽ 31, ഒന്ന് തീയതികളിലാണ് നേതൃയോഗം.

മുന്നണി കൺവീനർ സ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി ആദ്യത്തെ നേതൃയോഗം പട്നയിൽ വിളിച്ചു ചേർത്തതു നിതീഷായിരുന്നു. ‘ഇന്ത്യ’ മുന്നണിക്ക് മേഖലാടിസ്ഥാനത്തിൽ മൂന്നോ നാലോ കൺവീനർമാരെ നിയോഗിക്കാനും സാധ്യതയുണ്ട്.

Top