ലാലു പ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Lalu Prasad

മുംബൈ: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നെഞ്ചുവേദനയും രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുമായിരുന്നു കാരണം. മകന്‍ തേജസ്വി യാദവും മകള്‍ മിസാ ഭാരതിയും ലാലുവിനൊപ്പമുണ്ട്.

അറുപത്തിയൊന്‍പതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജയിലിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയില്‍ ശിക്ഷ.

Top