Lalu Prasad Yadav has kind words for Smriti Irani, calls her ‘innocent’

പാറ്റ്‌ന: ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി വളരെ നിഷ്‌കളങ്കയായ സ്ത്രീയാണെന്ന് ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മുന്‍പ് ഉണ്ടായിരുന്ന മാനവശേഷി വകുപ്പില്‍ വളരെ മികച്ച രീതിയില്‍ അവര്‍ പ്രവര്‍ത്തിച്ചു. പക്ഷെ പുതിയ ചുമതലയില്‍ കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലാലു പറഞ്ഞു.

മന്തിസഭാ പുന:സംഘടനയില്‍ സ്മൃതിക്ക് മാനവശേഷി വകുപ്പ് നഷ്ടമായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ താഴ്‌ന്നെന്നും പ്രധാനമന്ത്രിയുടെ മേധാവിത്വത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റം വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്മൃതി ഇറാനിയും വകുപ്പ് മാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു

Top