കാലിത്തീറ്റ കുംഭകോണ കേസ്; സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

സിബിഐ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ ആവശ്യം. ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്. 1900-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.

Top