സഹോദരന്‍ സംവിധാനം, നായിക മഞ്ജു; ലളിതം സുന്ദരത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മഞ്ജു വാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ലളിതം സുന്ദരം’. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വാര്‍ത്തയാണ് മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ‘ലളിതം സുന്ദരം’.

ചിത്രത്തില്‍ ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രം നിര്‍മിക്കുന്നത് മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പി സുകുമാറും തിരക്കഥ പ്രമോദ് മോഹനുമാണ്. സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.

Top