ദിവ്യപ്രണയത്തിന്റെ കഥ പറയുന്ന ‘ലൈലാ മജ്‌നു’; പുതിയ ടീസര്‍ പുറത്തുവിട്ടു

laila

ഇംത്യാസ് അലി ഒരുക്കുന്ന ലൈലാ മജ്‌നുവിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. സമകാലീന പ്രണയ കഥകള്‍ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഇംത്യാസ് അലി. ‘ടെയില്‍സ് ബൈ ഇംത്യാസ്’ എന്ന തലക്കെട്ടോടു കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

https://youtu.be/fZhgD4mvVNk

ടീസറില്‍ സംവിധായകന്‍ ഒരു പുസ്തകം വായിച്ചുകൊണ്ട് ദിവ്യപ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാ തലമുറകള്‍ക്കിടയിലും പ്രണയമുണ്ട്. എന്നാല്‍ മുമ്പത്തേക്കാള്‍ ഈ കാലഘട്ടത്തിലാണ് പ്രണയം കൂടുതലുള്ളതെന്നും പ്രണയത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്.

Top