ലാ ലിഗ: കരീം ബെന്‍സെമയുടെ ഗോളില്‍ സെവില്ലയെ തോല്‍പ്പിച്ച് റയല്‍

ലാ ലിഗയില്‍ സെവില്ലയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ വിജയം. മത്സരത്തിന്റെ 64-ാം മിനുട്ടിലായിരുന്നു റയലിന്റെ വിജയഗോള്‍.

കരീം ബെന്‍സെമയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. കാര്‍വഹാലിന്റേയും ബെയ്ലിന്റേയും നീക്കത്തിനൊടുവില്‍ ബെന്‍സെമ ലക്ഷ്യം കാണുകയായിരുന്നു. വിജയത്തോടെ 11 പോയിന്റോടെ റയല്‍ പോയിന്റുപട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി.

Top