മെസ്സി പോയാലും ലാലിഗ കുലുങ്ങില്ല: തെബാസ്

ഫുട്‌ബോള്‍ മിശിഹ എന്ന് ആരാധകര്‍ വാഴ്ത്തുന്ന ലയണല്‍ മെസ്സി ബാഴ്‌സലോണയും സ്‌പെയിനും വിട്ട് പോയാല്‍ ലാലിഗയ്ക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. മെസ്സി വലിയ താരമാണെന്നും അദ്ദേഹം ലാലിഗയില്‍ തുടരുന്നതില്‍ എന്നും സന്തോഷമുണ്ടെന്നും തെബാസ് പറഞ്ഞു.

മെസ്സി പോയാലും ഇല്ലെങ്കിലും ലാലിഗയ്ക്ക് ആരാധകര്‍ ഉണ്ട്. മെസ്സി ഉണ്ടാകും എന്ന് കാണിച്ചല്ല അടുത്ത നാലു വര്‍ഷത്തേക്ക് കൂടെയുള്ള പകര്‍പ്പവകാശവും സംപ്രേഷണാവകാശവും ലാലിഗ വിറ്റതെന്ന് തെബാസ് പറയുന്നു. റൊണാള്‍ഡോ യുവന്റസിലേക്ക് പോയി എന്നിട്ട് സീരി എ മെച്ചപ്പെട്ടോ എന്നും നെയ്മര്‍ ഫ്രാന്‍സില്‍ പോയി ഫ്രഞ്ച് ഫുട്‌ബോള്‍ മെച്ചപ്പെട്ടോ എന്നും തെബാസ് ചോദിക്കുന്നു. ഇവര്‍ രണ്ട് പേരും പോയിട്ടും ലാലിഗയ്ക്ക് ഒന്നും സംഭവിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

Top