ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വസിക്കാം ; ലാലിഗ വീണ്ടും ടിവിയില്‍

ന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലാലിഗ ടിവിയില്‍ കാണാന്‍ കഴിയില്ല എന്ന വിഷമത്തിലായിരുന്നു. എന്നാല്‍ ലാലിഗ പ്രേക്ഷകരായ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. ലാലിഗ വീണ്ടും ടിവിയില്‍ എത്തുന്നു.

ലാലിഗയുടെ സംപ്രേഷണവകാശം കൈക്കലാക്കിയിരുന്ന ഫേസ് ബുക്കുമായി സോണി നെറ്റ്‌വര്‍ക്ക് പുതിയ കരാറില്‍ എത്തിയതിനെ തുടര്‍ന്ന് ലാലിഗ ഇനി ടി വിയില്‍ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ലാലിഗ ടെലികാസ്‌ററ് ചെയ്തുകൊണ്ടിരുന്ന സോണി കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് മത്സരം ടി വിയില്‍ കാണാന്‍ സാധിക്കില്ലായിരുന്നു.

സോണിക്കു പകരം ഇന്ത്യയിലെ ലാലിഗയുടെ ടെലികാസ്റ്റിനുള്ള അവകാശം സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് മികച്ച സിഗ്‌നലുള്ള ഇന്റര്‍നെറ്റ് വേണമെന്നതിനാല്‍ ആരാധക ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ലീഗിന്റെ സംപ്രേഷണം സോണി സ്വന്തമാക്കി.

2014 മുതല്‍ 2018 വരെ സോണി നെറ്റ് വര്‍ക്ക്‌ ആയിരുന്നു ഇന്ത്യയില്‍ ലാലിഗ എത്തിച്ചത്. ഓഗസ്റ്റ് 18 ന് ആരംഭിച്ച ലാലിഗ മത്സരം 2019 മെയിലാണ് അവസാനിക്കുന്നത്.

Top