സ്പാനിഷ് ലാലിഗ ഫുട്‌ബോളിന് രണ്ടാം തുടക്കം; ബാര്‍സ ശനിയാഴ്ച ഇറങ്ങും

മഡ്രിഡ്: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം നിര്‍ത്തിവെച്ച സ്പാനിഷ് ലാലിഗ ഫുട്‌ബോള്‍ ലീഗിന് ഇന്നു ‘രണ്ടാം തുടക്കം’. 93 ദിവസങ്ങള്‍ക്കു ശേഷമാണ് സ്പാനിഷ് ലീഗ് പുനരാരംഭിക്കുന്നത്.

ഇന്നു രാത്രി 1.30ന് സെവിയ്യറയല്‍ ബെറ്റിസ് മത്സരത്തോടെ സ്പാനിഷ് ലാലിഗയ്ക്ക്് തുടക്കമാകും. മത്സരം ഫെയ്‌സ്ബുക്കില്‍ തല്‍സമയം കാണാനാവുന്നതാണ്.

ശനിയാഴ്ച റയല്‍ മയ്യോര്‍ക്കയുമായി ബാര്‍സിലോനയുടെ ആദ്യ മത്സരം. റയല്‍ മഡ്രിഡ് ഞായറാഴ്ച ഐബറിനെ നേരിടും

അതേസമയം കാണികളില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങളെങ്കിലും വെര്‍ച്വല്‍ ഗാലറി, ഫാന്‍ ഓഡിയോ തുടങ്ങിയവ ടിവി പ്രേക്ഷകര്‍ക്കു വിരുന്നാകും.

സ്റ്റേഡിയത്തില്‍ ‘ആരവം’ നിറയ്ക്കാന്‍ ഫിഫ വീഡിയോ ഗെയിമിന്റെ സ്രഷ്ടാക്കളായ ഇഎ സ്പോര്‍ട്സുമായിട്ടാണ് ലാ ലിഗ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ‘സൗണ്ട്സ് ഓഫ് ദ് സ്റ്റാന്‍ഡ്സ്’ എന്നു പേരിട്ട പ്രൊജക്ടില്‍ ഇഎയുടെ ഓഡിയോ ലൈബ്രറി ആണ് ഉപയോഗപ്പെടുത്തുക.ഇത് മത്സരത്തിലെ ഓരോ നിമിഷത്തിനും ഉചിതമായ രീതിയില്‍ ഈ സംവിധാനം ശബ്ദം നല്‍കും.

ഗാലറിയില്‍ ‘ആരാധകരെ നിറയ്ക്കാന്‍’ നോര്‍വീജിയന്‍ കമ്പനിയായ വിസര്‍ട്ടാണ് ലാ ലിഗയുമായി സഹകരിക്കുന്നത്.ഹോം ടീമിന്റെ ജഴ്സിയണിഞ്ഞ ആരാധകര്‍ സീറ്റുകളില്‍ നിരന്നിരിക്കുന്നതാവും ടിവി പ്രേക്ഷകര്‍ കാണുക. മത്സരം നിര്‍ത്തിവയ്ക്കുന്ന വേളയില്‍ ഈ ചിത്രങ്ങള്‍ ഒരു കാന്‍വാസ് ആയി മാറി അതില്‍ സന്ദേശങ്ങള്‍ തെളിയും.

Top