ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെറ്റിസിനെ തകര്‍ത്തു

ബാഴ്‌സലോണ: മെസ്സിയുടെ മേല്‍നോട്ടത്തില്‍ ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസിനെ തകര്‍ത്തത്. മെസ്സിയെ കൂടാതെ ലൂയിസ് സുവാരസും ഒരു ഗോള്‍ നേടി. പതിനെട്ടാം മിനിറ്റില്‍ ഒരു ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍വേട്ട തുടങ്ങിയത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മെസി രണ്ടാം ഗോളുമടിച്ചു. ലോണ്‍ മോര്‍നോയാണ് ബെറ്റിസിന്റെ ഏകഗോള്‍ നേടിയത്. മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ വണ്ടര്‍ ഗോളില്‍ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ബോക്‌സിന്റെ എഡ്ജില്‍ നിന്നും മെസി തൊടുത്ത പന്ത് വലയില്‍ എത്തി. ജയത്തോടെ രണ്ടാംസ്ഥാനക്കാരുമായുള്ള ലീഡ് വ്യത്യാസം പത്തായി ഉയര്‍ത്താന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചു. നിലവില്‍ 28 മത്സരങ്ങളില്‍ 66 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ.

Top