ലാലിഗ കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സലോണയ്ക്ക് ഇനി രണ്ട് ജയങ്ങള്‍ കൂടി മാത്രം

MESSIII

ലാലിഗ കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സലോണക്ക് ഇനി വേണ്ടത് വെറും രണ്ടു വിജയങ്ങള്‍ മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയതോടെയാണ് ബാഴ്‌സലോണയുടെ കിരീടം ലക്ഷ്യത്തിലേയ്ക്ക് അടുത്തിരിക്കുന്നത്. ചൊവ്വാഴ്ച അലാവസിനെതിരെയും ഞായറാഴ്ച ലെവന്റെയ്ക്ക് എതിരെയും നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളെയും പരാജയപ്പെടുത്തി കഴിഞ്ഞാല്‍ ബാഴ്‌സലോണക്ക് കിരീടം സ്വന്തമാക്കാം.

ചാമ്പ്യന്‍സ് ലീഗില്‍ സെമിയില്‍ ബാഴ്‌സലോണയുടെ എതിരാളി ലിവര്‍പൂള്‍ ആണ്. നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണ 33 മത്സരങ്ങളില്‍ നിന്ന് 77 പോയന്റാണ് നേടിയിരിക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന് 68 പോയന്റുമാണ് ഉള്ളത്. ഇനി എല്ലാം മത്സരങ്ങളും വിജയിച്ചാലും അത്‌ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഈ മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാല്‍ ബാഴ്‌സലോണക്ക് കിരീടം സ്വന്തമാക്കാം.

Top