ലാലേട്ടന്റെ ‘സത്യനാഥൻ ‘എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു ; ഫഹദ് ഫാസിൽ

ലയാള സിനിമയിലെ മികച്ച യുവനടനാണ് ഫഹദ് ഫാസിൽ.തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ ഫഹദ് എപ്പോഴും വ്യത്യസ്ഥത പുലർത്തുന്ന വ്യക്തിയാണ്.

ഏറ്റവും ഇഷ്‌ടപ്പെട്ട മോഹൻലാൽ കഥാപാത്രമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഫഹദ് ഫാസിലിനു പറയാനുള്ളു – സത്യനാഥൻ.

1992ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്‌ത സദയത്തിലെ നായകനാണ് സത്യനാഥൻ.

മോഹൻലാലിന്റെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നാണ് സത്യനാഥൻ. ചിത്രത്തിൽ അത്ഭുതകരമായ വേഷപ്പകർച്ചയായിരുന്നു ലാലേട്ടന്റെത്. പ്രത്യേകിച്ചും ക്ളൈമാക്‌സിൽ. എന്നെങ്കിലുമൊരിക്കൽ അത്തരത്തിൽ ഒരു വേഷം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം- ഫഹദ് പറയുന്നു.

Top