വിന്റേജ് റഫറൻസുമായി ലാലേട്ടൻ വീണ്ടും

ദൃശ്യം 2 വിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ഡിസൈൻ കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ച ടൈറ്റിലിനു പിന്നാലെ ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്ത സിനിമയിലെ മോഹൻലാലിന്റെ കാറിനെ കുറിച്ചാണ്.

വിന്റേജ് മോഡൽ ബെൻസ് കാർ ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കാറിന്റെ നമ്പർ മലയാളികൾ ഒരിക്കലും മറക്കാത്ത മോഹൻലാൽ ചിത്രമായ രാജാവിന്റെ മകനിലെ 2255 എന്ന നമ്പറും. ഈ വാർത്ത കൂടി പുറത്ത് വന്നതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. ഉദയകൃഷ്ണയാണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്.

Top