രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

എം.പി. വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. എം.വി. ശ്രേയാംസ് കുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്.

Top