‘ലാല്‍ സിംഗ് ഛദ്ദ’: അമീർ ഖാനൊപ്പം നാഗ ചൈതന്യയും

മീർ ഖാനെ നായകനാക്കി അദ്വൈത് ചന്ദ സംവിധാനം ചെയ്യുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയും ‘ലാല്‍ സിംഗ് ഛദ്ദ’യിലൂടെ ബോളിവുഡിലെത്തുകയാണ്. ഇപ്പോഴിതാ നാഗ ചൈതന്യയും അമീർ ഖാനും ഒന്നിച്ചുള്ള ചിത്രത്തിലെ രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും.

‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ എത്തുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അമീർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമീർ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Top