മൊയ്തീന്‍ ഭായ് വരുന്നു; ‘ലാല്‍ സലാം’ റിലീസ് പ്രഖ്യാപിച്ചു

വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ലാല്‍ സലാം’.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട്. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

2024 പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘ലാല്‍ സലാം’ എന്നാണ് റിപ്പോര്‍ട്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവും അഭിനയിക്കുന്നുണ്ട്. കപില്‍ദേവിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ താന്‍ ബഹുമതിയായി കാണുന്നതായി രജനീകാന്ത് പറഞ്ഞിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്.

Top