ലാ ലിഗയുടെ പുതിയ സീസണ്‍ സെപ്റ്റംബര്‍ 13ന് ആരംഭിക്കും

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ 2020-2021 സീസണിന്റെ ഫിക്‌സ്ചറുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13ന് ആണ് മത്സരം ആരംഭിക്കുന്നത്. ഡിപോര്‍ട്ടിവോ അലാവസും റയല്‍ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ ഗെറ്റാഫെയെ നേരിടും. ബാഴ്‌സലോണയുടെ ആദ്യ മത്സരം എല്‍ഷെയ്‌ക്കെതിരെയാണ്.

സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഒക്ടോബര്‍ 25ന് ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവിലാണ്. രണ്ടാം എല്‍ ക്ലാസിക്കോ സാന്തിയാഗോ ബെര്‍ണബ്യുവില്‍ വെച്ച് 2021 ഏപ്രില്‍ 11ന് നടക്കും.

Top