ലാല്‍ ജൂനിയറിന്റെ ‘നടികര്‍ തിലകം’ ആരംഭിക്കുന്നു; നായകന്‍ ടൊവിനോ

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ലാല്‍ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം. ‘ നടികര്‍ തിലകം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

വ്യത്യസ്ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ‘നടികര്‍ തിലക’ ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാല്‍പ്പതു കോടിയോളം വരുന്ന മുതല്‍ മുടക്കാണ് ‘നടികര്‍ തിലക’ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികര്‍ തിലകം’. വീണാ നന്ദകുമാര്‍, ധ്യാന്‍ ശ്രീനിവാസന്‍ അനൂപ് മേനോന്‍ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍ നന്ദകുമാര്‍, ഖാലീദ് റഹ്മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, അരുണ്‍ കുര്യന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ്, എന്നിവര്‍ക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഗോഡ് സ്പിഡ്& മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍ നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി. അനൂപ് വേണുഗോപാല്‍ എന്നിവരാണ് ‘നടികര്‍ തിലകം’ നിര്‍മിക്കുന്നത്. ‘ഡേവിഡ് പടിക്കല്‍’ എന്ന സൂപ്പര്‍ താരം ആയാണ് ടൊവിനൊ തോമസ് ‘നടികര്‍ തിലക’ത്തില്‍ വേഷമിടുന്നത്. അഭിനയമേഖലയില്‍ കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേനുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.

Top