ലാൽ ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് റാസൽഖൈമയിൽ ആരംഭിച്ചു

ലാൽ ജോസിന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് റാസൽഖൈമയിൽ ആരംഭിച്ചു. ഗൾഫ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സലിംകുമാറും ഹരിശ്രീ യൂസഫുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും മൂന്ന് കുട്ടികളും കഥയുടെ ഭാ​ഗമാകുന്നുണ്ട്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. റാസല്‍ഖൈമയിലെ ഉൾപ്രദേശമായ അൽ ഷാമിലാണ് ഇന്ന് ചിത്രീകരണം

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴിതിയിരിക്കുന്നത് ​ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. ലാൽജോസിനുവേണ്ടി ഇക്ബാൽ എഴുതുന്ന നാലാമത്തെ തിരക്കഥ കൂടിയാണ് ഈ ചിത്രത്തിന്റേത്. ഛായാഗ്രഹണം – അജ്മൽ ബാബു, വരികൾ – സുഹൈൽ കോയ, സംഗീതം – ജസ്റ്റിൻ വർഗ്ഗീസ്സ്, കല – അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ – സമീറ സനീഷ്, സ്റ്റിൽസ് – ജയപ്രകാശ് പയ്യന്നൂർ, എഡിറ്റിങ് – രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത്ത് കരുണാകരൻ, വിതരണം – എൽ ജെ ഫിലിംസ്.

Top