ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്: ലാല്‍ജോസ്

ടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ദിലീപിന് എന്ന പേരില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്തുന്നവന്നതിന് ശേഷം ദിലീപിന് പിന്തുണ അറിയിച്ചു കൊണ്ട് സലിംകുമാറും അജു വര്‍ഗീസും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

ഇതിനു പുറകെയാണ് നടനെ പിന്തുണച്ചുകൊണ്ട് ലാല്‍ജോസും എത്തിയിരിക്കുന്നത്.

കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്ക് നിന്നെ അറിയാം. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് ലാല്‍ജോസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

Top