സിനിമയോടൊപ്പം, അവനോടൊപ്പം; രാമലീലയ്ക്കും ദിലീപിനും പിന്തുണയുമായി ലാല്‍ ജോസ്

കൊച്ചി : ദിലീപിന്റെ രാമലീല നാളെ തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തിനെതിരെ നിരവധി പ്രസ്താവനകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

മഞ്ജു വാരിയര്‍, ജോയ് മാത്യു, ആഷിക്ക് അബു തുടങ്ങി പ്രമുഖര്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസും ഇപ്പോള്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്‌ക്കൊപ്പം മാത്രമല്ല അവനോടൊപ്പം എന്നാണ് ലാല്‍ ജോസ് കുറിച്ചത്. നേരത്തെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ചുരുക്കം ചില സിനിമാപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം.

മഞ്ജുവാരിയര്‍ പ്രധാനവേഷത്തിലെത്തുന്ന ഉദാഹരണം സുജാതയും നാളെ തിയേറ്ററുകളിലെത്തും.

മലയാളസിനിമയില്‍ മഞ്ജു-ദിലീപ് ചിത്രങ്ങള്‍ ചരിത്രത്തിലാദ്യമായി നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും നാളെയുണ്ട്.

Top