ലാൽ ജോസ് സൗബിൻ ചിത്രം മ്യാവൂ

സൗബിന്‍ ഷാഹിറിനെ നായകനാക്കി ലാല്‍ജോസ് ദുബൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പേരിട്ടു. ‘മ്യാവൂ’ എന്നാണ് സിനിമയുടെ പേര്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ലാല്‍ജോസ് പേര് പ്രഖ്യാപിച്ചത്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്. എന്നാല്‍ ഇക്കുറി ഷൂട്ടിംഗ് പൂര്‍ണ്ണമായും ഗള്‍ഫിലാണ് എന്ന പ്രത്യേകതയുണ്ട്.

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍.

Top