ലാല്‍ ജോസും സിന്ധുരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ചാക്കോച്ചന്‍ നായകന്‍

ഞ്ചു വര്‍ഷത്തിന് ശേഷം സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് സിന്ധുരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ വീണ്ടും നായകനാകുന്നു. ഷെബിന്‍ ബെക്കര്‍ ആണ് നിര്‍മാണം. പുതുമുഖമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇതു വരെ പേരിടാത്ത ചിത്രം ജൂലായ് ഒടുവില്‍ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കണ്ണൂരാണ്.

ലാല്‍ ജോസും സിന്ധുരാജും ഒന്നിച്ച രണ്ട് ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഇവരുടെ കഴിഞ്ഞ ചിത്രങ്ങളൊക്കെ ഹിറ്റുകള്‍ ആയതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം പുതിയ പ്രോജക്ടിനെ കാണുന്നത്. ഒടുവില്‍ ഇവര്‍ ഒന്നിച്ചത് പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലാണ്. നമിതാ പ്രമോദും കുഞ്ചാക്കോ ബോബനുമായിരുന്നു നായികാനായകന്മാരായെത്തിയത്. എല്‍സമ്മ എന്ന ആണ്‍കുട്ടി അതിന് മുന്‍പ് ഇറങ്ങിയത്.

Top