താരസമ്പന്നമായി താരപുത്രിയുടെ വിവാഹനിശ്ചയം ; വീഡിയോ കാണാം

ലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. ലാല്‍ ജോസിന്റെ മകളായ ഐറിന്‍ ലാല്‍ മെഷേരി വിവാഹിതയാകുന്നുവെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വന്‍ താരനിരയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങള്‍ നടന്നത്.

തൃശൂരില്‍വച്ചു നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി , നവ്യാനായര്‍ കുഞ്ചാക്കോ ബോബന്‍ , ആന്‍ അഗസ്റ്റില്‍, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി, അരുണ്‍ കുമാര്‍, ജോജു ജോസഫ്, മേജര്‍ രവി, നീരജ് മാധവ് , ഷൈന്‍ ടോം ചാക്കോ, എംടി വാസുദേവന്‍ നായര്‍, കമല്‍, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ലെന, ജൂഡ് ആന്റണി, അപ്പാനി ശരത്ത്, നരേന്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ പതിനാറിനാണ് വിവാഹം.

Top