ലാല്‍ ജോസിന്റെ 25-ാമത് ചിത്രം നാല്‍പ്പത്തിയൊന്നിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലാല്‍ ജോസ് 25-ാമത് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തുല്യ പ്രാധാന്യത്തില്‍ ഒരു നായകനും നായികയും അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശബരിമല വിഷയുമായി ബന്ധമുണ്ടോ എന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Top