നെഞ്ചുവിരിച്ച് ലാലേട്ടന്‍; ‘ലാല്‍ ആന്തം’ പാടി അമ്മൂമ്മ വൈറലായി

mohanlal

കേരളത്തിലെ മോഹന്‍ലാല്‍ ആരാധകരുടെ ആന്തമായി മാറിയിരിക്കുകയാണ് നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന ഗാനം. ക്വീന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്.

ഗാനമിറങ്ങിയ ശേഷം നിരവധി പേരാണ് ഡബ്‌സ്മാഷും വീഡിയോയും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ അണിനിരന്നത്. ‘ലാല്‍ ആന്തം’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്.

ഇപ്പോഴിതാ ലാലേട്ടന്‍ ആരാധികയായ ഒരു അമ്മൂമ്മ ഈ ഗാനം പാടി വൈറലായിരിക്കുകയാണ്. പേരോ മറ്റ് വിവരങ്ങളോ അറിയില്ലെങ്കിലും അമ്മൂമ്മ ഹിറ്റായി.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്യംപസ് ചിത്രമാണ് ക്വീന്‍.

Top