വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഗോഡ്ഫാദറു’മായി ലാല്‍ വീണ്ടുമെത്തുന്നു

LAL

ണ്ടു കുടുംബങ്ങള്‍ക്കിടയിലെ പകയുടെയും അതിനിടയിലെ പ്രണയത്തിന്റെയും കഥ പറഞ്ഞ് വന്‍ വിജയമായി മാറിയ മലയാള ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്ഫാദറുമായി ലാല്‍ വീണ്ടുമെത്തുകയാണ്.

പക്ഷെ ഇത്തവണ അഭിനേതാവായാണ് ലാല്‍ ഗോഡ്ഫാദറിലെത്തുന്നത്. മലയാളത്തിലല്ല മറിച്ച് തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴില്‍ ഗോഡ്ഫാദര്‍ എന്ന പേരില്‍ താന്‍ ജോയിന്‍ ചെയ്ത വിവരം ലാല്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മുകേഷ്, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ജനാര്‍ദ്ദനന്‍, കനക, സിദ്ദിഖ് തുടങ്ങി വന്‍ താര നിര അടങ്ങിയതായിരുന്നു ഗോഡ്ഫാദറിലെ അഭിനേതാക്കള്‍.

Top