lakshmi nair filed petition on social media harassment

തിരുവനന്തപുരം: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡിജിപിക്ക് പരാതിനല്‍കി.

തന്നെയും ഭാവി മരുമകളെയും സാമൂഹ്യമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ചിത്രങ്ങള്‍ മോശമായി ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപിലൂടെയും പ്രചരിപ്പിക്കുന്നതിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്ന് ലക്ഷ്മി നായര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Top