പ്രഭുദേവ ചിത്രത്തില്‍ നായികയായി ലക്ഷ്മി മേനോന്‍ എത്തുന്നു

പ്രഭുദേവയുടെ നായികായായി ലക്ഷ്മി മേനോന്‍ എത്തുന്നു.

എം.എസ്. അര്‍ജുന്‍ സംവിധാനം ചെയ്യുന്ന യംഗ് മംഗ് സംഗ് എന്ന ചിത്രത്തിലാണ് പ്രഭുദേവയുടെ നായികയായി ലക്ഷ്മി എത്തുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ തങ്കര്‍ ബച്ചന്‍, ആര്‍.ജെ ബാലാജി, പ്രഭാകര്‍, ചിത്രാ ലക്ഷ്മണന്‍ തുടങ്ങി വന്‍ താരനിരയും അണി നിരക്കുന്നു.

വാസന്‍ വിഷ്വല്‍ വെഞ്ചേഴ്‌സിന്റെ ബാനറില്‍ കെ.എസ് ശിവരാമനും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ദീപാവലി റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top