ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്ര താരവുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. വാസ്തുഹാര, തൂവല്‍ക്കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തന്‍മാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ ബസന്ത് നഗറില്‍ മൃതദേഹം സംസ്‌കരിച്ചു.

Top