50-ാം പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മി ഗോപാലസ്വാമി; ആശംസയുമായി സിനിമ ലോകം

നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയാണ്. ഇന്ന് താരത്തിന്റെ 50-ാം പിറന്നാളാണ്. ഈ ആഘോഷ നിറവില്‍ സിനിമ താരങ്ങളും നിരവധി ആരാധകരുമാണ് ആശംസ അറിയിച്ച് എത്തിയത്.

ലക്ഷ്മി ഗോപാലസ്വാമി മലയാളത്തില്‍ ആദ്യം അഭിനയിച്ചത് ‘മമ്മൂട്ടി -ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലായിരുന്നു. പിന്നീട് മലയാളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നിരവധി നടന്‍മാരോടൊപ്പവും താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Top