ഭീതിയും ആകാംഷയും നിറച്ച് ലക്ഷ്മി ബോംബ് ട്രെയിലര്‍

രാഘവേന്ദ്ര ലോറൻസ് നായകനായി എത്തി തമിഴിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു കാഞ്ചന. ചിത്രം സംവിധാനം ചെയ്തതും ലോറൻസ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. തമിഴിൽ ലോറൻസ് ചെയ്ത കഥാപാത്രം ഹിന്ദിയിൽ പുനർജനിക്കുമ്പോൾ ആ വേഷം ചെയ്തിരിക്കുന്നത് സൂപ്പർ താരം അക്ഷയ് കുമാറാണ്. ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത് ലോറൻസ് തന്നെയാണ്.

കിയാരാ അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഭീതിയും ആകാംഷയും ഉണർത്തുന്ന ചിത്രം ഹൊറർ ഫാമിലി കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച മുന്നേറുകയാണ്. നവംബർ ഒമ്പതിന് ഹോട്ട്സ്റ്റാർ ലൂടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ നീക്കം.

Top