ജീവിതത്തില്‍ പ്രചോദനമായിത്തീര്‍ന്ന വ്യക്തികള്‍ ഇവരൊക്കെയാണ്; തുറന്ന് പറഞ്ഞ് ലക്ഷ്മണ്‍

ന്റെ ജീവിതത്തില്‍ പ്രചോദനമായിത്തീര്‍ന്ന വ്യക്തികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. എം.എസ്.ധോണി, ആര്‍.പി.സിങ്, എംഎസ്‌കെ പ്രസാദ് എന്നിവരാണ് ജീവിതത്തില്‍ തനിക്ക് പ്രചോദനമായിരുന്ന വ്യക്തിത്വങ്ങള്‍ എന്നണ് അദ്ദേഹം പറഞ്ഞത്.

ഈ താരങ്ങള്‍ എങ്ങനെ തനിക്ക് പ്രചോദനമായി മാറി എന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ സിനിമ കണ്ടത് വരെ അദ്ദേഹം കടന്നുപോന്ന സാഹചര്യങ്ങള്‍ എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാത്തതില്‍ ഒരിക്കലും പരിഭവപ്പെടാത്തതും,ഒഴികഴിവുകള്‍ പറയാത്തതുമാണ് ധോനിയുടെ മഹത്വമെന്ന് ലക്ഷ്മണ്‍ പറയുന്നു.

ക്രിക്കറ്റില്‍ അനവധി പേര്‍ക്ക് മാതൃകയായിമാറിയ എംഎസ്‌കെ പ്രസാദിനെക്കുറിച്ച് ലക്ഷ്മണ്‍ പറയുന്നത് ഇങ്ങനെയാണ്. ഗുന്‍ദൂറില്‍ നിന്നാണ് എംഎസ്‌കെ പ്രസാദ് വരുന്നത്. ക്രിക്കറ്റ് കളിക്കാന്‍ വേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് ഹൈദരാബാദിലേക്കെത്തി കഷ്ടപ്പെട്ടായിരുന്നു അദ്ദേഹം ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ ആ മനുഷ്യന്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു. എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത് എന്നല്ല. എന്താണ് നിങ്ങള്‍ ചിന്തിക്കുന്നത് എന്നതാണ് വിഷയം.

കൂടാതെ ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ദംഗല്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം ഞാന്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍മിപ്പിച്ചു. നിങ്ങളുടെ മകനെ എന്തിന് ക്രിക്കറ്റ് കളിക്കാന്‍ വിടുന്നുവെന്നായിരുന്നു എന്റെ മാതാപിതാക്കളോട് പലരുടേയും ചോദ്യം. എല്ലാം പ്രതിസന്ധികളായിരുന്നു. എന്നാല്‍ ഒരു ദിവസം ആ പ്രതിസന്ധികളാണ് യഥാര്‍ഥ ചാമ്പ്യനെ വാര്‍ത്തെടുക്കുന്നത് എന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Top