പ്രശസ്തമായ ലക്ഷ്മണ്‍ ജുല തൂക്കുപാലം അടയ്ക്കുന്നു; ബലക്ഷയമെന്ന് അധികൃതര്‍

ഋഷികേശ്: ഋഷികേശിലെ പ്രശസ്തമായ ലക്ഷ്മണ്‍ ജുല തൂക്കുപാലം ബലക്ഷയത്തെ തുടര്‍ന്ന് അടച്ചു. പാലം പരിശോധിച്ച ഉത്തരാഖണ്ഡിലെ വിദഗ്ധസംഘം ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം അടക്കാനുള്ള തീരുമാനം എടുത്തതെന്ന് ചീഫ് സെക്രട്ടറി ഓം പ്രകാശ് വ്യക്തമാക്കി.

വലിയൊരു ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് പാലം അടയ്ക്കുകയാണ്. പഴയ പാലത്തിന് സമാന്തരമായി പുതിയതൊന്ന് നിര്‍മിക്കുന്നതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച തുടങ്ങിയെന്നും ഓം പ്രകാശ് അറിയിച്ചു.

1923ലാണ് ലക്ഷ്മണ്‍ ജുല പാലം നിര്‍മ്മിച്ചത്. തെഹ്‌റി ജില്ലയിലെ തപോവന്‍ ഗ്രാമത്തെയും പൗരി ജില്ലയിലെ ജോങ്ക് ഗ്രാമത്തെയുമാണ് ലക്ഷ്മണ്‍ ജുല പാലം ബന്ധിപ്പിക്കുന്നത്. ഋഷികേശിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് ലക്ഷ്മണ്‍ ജുല. കാല്‍ നടക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് പാലം ഉപയോഗിച്ചിരുന്നത്.

Top