ലക്ഷദ്വീപ് സന്ദര്‍ശനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡന്‍

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡന്‍ എംപി. എന്‍.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവര്‍ അനുമതി നിഷേധിച്ചിരുന്നു.

മെയ് 30ന് ദ്വീപിലെത്തി സന്ദര്‍ശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Top