എസ്.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി നിര്‍ത്തലാക്കാന്‍ ഒരുങ്ങി ലക്ഷദ്വീപ് ; അടുത്ത വര്‍ഷംമുതല്‍ സി.ബി.എസ്.ഇ സിലബസ് മാത്രം

കൊച്ചി: ലക്ഷദ്വീപില്‍ മലയാളം മീഡിയത്തിലുള്ള എസ്.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി നിര്‍ത്തലാക്കുന്നു. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. അടുത്തവര്‍ഷം മുതല്‍ ലക്ഷദ്വീപില്‍ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കും.

നിലവില്‍ രണ്ടുവിധത്തിലുള്ള പാഠ്യപദ്ധതിയും ലക്ഷദ്വീപിലുണ്ട്. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം. ഇനി ഒന്നാം ക്ലാസ് മുതല്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരമായിരിക്കും പഠനം ഉത്തരവിലുളളത്.

നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ പുതിയ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. രണ്ടുവര്‍ഷത്തേക്ക് ഈ ഇളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവിലെ പറയുന്നത്. 21-ാം നൂറ്റാണ്ടിലേക്കാവശ്യമായ നൈപുണികള്‍ നേടുന്നതിനും മത്സരപരീക്ഷകളില്‍ നേട്ടമുണ്ടാക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനാണ് പുതിയ പരിഷ്‌കാരം എന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.

Top