ലക്ഷദ്വീപ് പ്രതിഷേധം; നിയമസഭയില്‍ പ്രതിഷേധ പ്രമേയം തിങ്കളാഴ്ച

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണയുമായി നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.

ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നന്ദിപ്രമേയ ചര്‍ച്ച തിങ്കളാഴ്ചയാണ് തുടങ്ങുക. ലക്ഷദ്വീപ് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തിങ്കളാഴ്ച തന്നെ പ്രമേയ അവതരണത്തിനും തീരുമാനം എടുക്കുകയായിരുന്നു .ഈ മാസം 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികള്‍ പത്ത് വരെയാക്കി ചുരുക്കാനും കാര്യോപദേശ സമിതി യോഗത്തില്‍ ധാരണയായി.

 

Top